ചെന്നെ:തമിഴ്‌നാട്ടിൽ അടുത്തിടെയുണ്ടായ കൂട്ട ജയിൽചാട്ടത്തെ തുടർന്ന് ജയിൽ ഡി.ജി.പി. സന്ദീപ് റായ് റാത്തോഡിനെ സ്ഥാനത്തുനിന്ന് സ്ഥലം മാറ്റി തമിഴ്നാട് സർക്കാർ ഉത്തരവിറക്കി.
- തേനി സബ് ജയിലിൽ നിന്ന് 17 റിമാൻഡ് തടവുകാർ ക്രൂരമായി കാവൽക്കാരെ ആക്രമിച്ച ശേഷം ജയിൽ ചാടിയ സംഭവത്തെ തുടർന്നാണ് നടപടി. ഒരു ആഴ്ചയ്ക്കിടെ രണ്ട് ജയിൽചാട്ട സംഭവങ്ങൾ ഉണ്ടായത് സുരക്ഷാവീഴ്ചയായി വിലയിരുത്തപ്പെട്ടു.ജയിൽ ഡി.ജി.പി സ്ഥാനത്തുനിന്ന് മാറ്റിയ സന്ദീപ് റായ് റാത്തോഡിനെ തമിഴ്‌നാട് ജനറേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ കോർപ്പറേഷന്റെ വിജിലൻസ് ഡി.ജി.പിയായി നിയമിച്ചു
- എൻഫോഴ്‌സ്‌മെന്റ് ബ്യൂറോ എ.ഡി.ജി.പിയായിരുന്ന കെ. ശങ്കറിനെ പുതിയ ജയിൽ ഡി.ജി.പിയായി ചുമതലപ്പെടുത്തി.

Comments
0 comment