ഇടുക്കി: ഇടുക്കി ഉപ്പുതറയ്ക്ക് സമീപം പരപ്പിൽ വ്യാഴാഴ്ച അർധരാത്രിയോടെയാണ് അപകടം നടന്നത് മേരികുളം ആരംപുളിക്കൽ സാനിഫ് സലീം (19), ആലടി വരിക്കയാനിക്കൽ നോയൽ അനീഷ് / നോയൽ തോമസ് (18) എന്നിവരാണ് മരണപ്പെട്ടത്.
ഇരുവരും ലബ്ബക്കട ജെ.പി.എം. കോളേജിലെ വിദ്യാർഥികളാണ്. കട്ടപ്പന-കുട്ടിക്കാനം മലയോര ഹൈവേയിൽ പരപ്പ് കുരിശുപള്ളിക്ക് സമീപത്തുവെച്ച് ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിന്റെ നിയന്ത്രണം വിട്ട് റോഡരുകിലെ സംരക്ഷണ വേലിയിലെ സിമന്റ് പോസ്റ്റിലേക്ക് ഇടിച്ചുകയറുകയായിരുന്നുഅപകടസമയത്ത് സമീപത്ത് പട്രോളിങ് നടത്തുകയായിരുന്ന ഉപ്പുതറ പോലീസ് ഇരുവരെയും ഉടൻ തന്നെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇൻക്വസ്റ്റിനും പോസ്റ്റ്‌മോർട്ടത്തിനും ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും

Comments
0 comment