2024 ജൂൺ 27 ന് ബംഗലൂരുവിൽ നിന്ന് കാറിൽ കടത്തുകയായിരുന്ന 316 ഗ്രാം എം.ഡി.എം.എ, 2 എൽ.എസ്.ടി.ഡി സ്റ്റാമ്പ് , 420 ഗ്രാം കഞ്ചാവ് എന്നിവ അത്താണിയിൽ വച്ച് പിടികൂടുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ആലുവ ചാലയക്കൽ തോട്ടു മുഖം കുമ്പശേരി വീട്ടിൽ ആസാദ് (38), മലപ്പുറം തിരൂരങ്ങാടി കീഴ്മുറി കൂവുള്ളി വീട്ടിൽ ഹരികൃഷ്ണൻ (28) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു വാഹനവും കസ്റ്റഡിയിലെടുത്തു. മയക്കുമരുന്ന് വാങ്ങുന്നതിന് സാമ്പത്തിക സഹായം ചെയ്തയാളാണ് രാഗേഷ് . ഇവർ പിടിയിലായതറിഞ്ഞ് രാഗേഷ് കുളുവിലേക്ക് ഒളിവിൽപ്പോയി. കുളുവിൽ ബേസ് ക്യാമ്പിൽ നിന്ന് ഇരുപതു കിലോമീറ്റർ മുകളിൽ ഒരു റിസോർട്ടിലാണ് ഇയാൾ ടൂറിസ്റ്റ് ഗൈഡായി ഒളിവിൽ കഴിഞ്ഞത്. പോലീസിന് അവിടെച്ചെന്ന് പിടികൂടുക ദുസഹമായിരുന്നു. അന്വേഷണ സംഘം വിനോദ സഞ്ചാരികളായി വേഷം മാറി ദിവസങ്ങളോളം 'താമസിച്ചാണ് രാഗേഷിനെ കസ്റ്റഡിയിലെടുത്തത്. ജില്ലാ പോലീസ് മേധാവി കെ.എസ് സുദർശൻ്റെ നേതൃത്വത്തിൽ ഡി വൈ എസ് പി ബൈജു പൗലോസ്, സർക്കിൾ ഇൻസ്പെക്ടർ ബി.കെ അരുൺ, എസ്.ഐ മാരായ അരുൺ രാജ്, റോണി അഗസ്റ്റിൻ എ. എസ്.ഐ എം.വി ബിനു, സി പി ഒ സജാസ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Comments
0 comment