തിരുവനന്തപുരം ;നെയ്യാറ്റിൻകരയ്ക്ക് സമീപം കൊല്ലയിൽ കൊടവിളാകത്ത്) റോഡിൽ നിന്നത് ചോദ്യം ചെയ്തതിന് യുവാവിനെ മൂന്നംഗ സംഘം വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയും ഇയാൾ സഞ്ചരിച്ച കാറിന് തീയിടുകയും ചെയ്തു
- കൊല്ലയിൽ നടൂർക്കൊല്ല സ്വദേശിയായ പ്രതിപിനെയാണ് കൊലപ്പെടുത്തുവാൻ ശ്രമിച്ചത്പുലർച്ചെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന പ്രദീപ്, നടുറോഡിൽ നിന്നവരോട് മാറി നിൽക്കാൻ ആവശ്യപ്പെടുകയും അവർ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്യുകയും ചെയ്തതിനെ തുടർന്നാണ് ആക്രമണമുണ്ടായത്.പ്രദീപിന്റെ കയ്യിലും നെഞ്ചിലും വയറിലും മുതുകിലുമായി 12-ഓളം ആഴത്തിലുള്ള മുറിവുകളുണ്ട്. ഇയാളെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പ്രദീപിനെ ആശുപത്രിയിലേക്ക് മാറ്റിയ സമയത്ത് പ്രതികൾ ഇയാൾ സഞ്ചരിച്ചിരുന്ന സുഹൃത്തിന്റെ കാറിന് തീയിട്ട് പൂർണ്ണമായി നശിപ്പിച്ചു.മാരായമുട്ടം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവർ ഒളിവിലാണെന്നും പൊലീസ് അറിയിച്ചു.

Comments
0 comment