തിരുവന്തപുരം: സംസ്ഥാനത്തെ ബാറുകളിൽ പ്രായപരിധി ഉറപ്പുവരുത്തുന്നതിനായി ഉപഭോക്താക്കളുടെ ആധാർ കാർഡ് അല്ലെങ്കിൽ മറ്റ് തിരിച്ചറിയൽ രേഖകൾ പരിശോധിച്ച് ഉറപ്പുവരുത്താൻ എക്സൈസ് വകുപ്പ് കർശന നിർദേശം നൽകിയിട്ടുണ്ട്
കേരളത്തിൽ മദ്യം വാങ്ങാനും ഉപയോഗിക്കാനുമുള്ള കുറഞ്ഞ പ്രായപരിധി 23 വയസ്സാണ്. മദ്യപിക്കാൻ എത്തുന്നവർക്ക് 23 വയസ്സ് തികഞ്ഞിട്ടുണ്ടോ എന്ന് ഉറപ്പുവരുത്താൻ ആധാർ കാർഡോ മറ്റ് അംഗീകൃത ഐഡി കാർഡുകളോ പരിശോധിച്ച് ബോധ്യപ്പെട്ട ശേഷമേ മദ്യം നൽകാവൂ എന്ന് എക്സൈസ് മന്ത്രി നിർദേശിച്ചു.പ്രായപരിധി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തം ബാറുടമകൾക്കാണ്. ചട്ടങ്ങൾ ലംഘിക്കുന്ന ബാറുകൾക്കെതിരെ കർശന നടപടി സ്വീകരിക്കും.

Comments
0 comment