വ്യക്തിഹത്യയും സൈബർ ആക്രമണവും ഗുണ്ടായിസവും അവസാനിപ്പിക്കണം നഗരസഭയിൽ സി.എഫ്.സി (CFC) ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് ഒക്ടോബർ 28-ന് ചേർന്ന കൗൺസിൽ യോഗം പദ്ധതികൾക്ക് അംഗീകാരം നൽകിയതിനെത്തുടർന്ന് സി.പി.എം–ബി.ജെ.പി സംയുക്ത നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിന്റെ മറവിൽ നഗരസഭയിലെ സമാധാനാന്തരീക്ഷം തകർക്കാനും വ്യക്തിപരമായ അധിക്ഷേപങ്ങളിലൂടെ ചെയർപേഴ്സണെ അപമാനിക്കാനുമുള്ള ശ്രമമാണ് നടന്നത് ചെയർപേഴ്സന്റെ മുറിയിൽ കൗൺസിലർമാർ ഉൾപ്പെടെ ഇരിക്കുമ്പോൾ വാതിൽ തടഞ്ഞുകൊണ്ടാണ് പ്രതിപക്ഷം സമരം ആരംഭിച്ചത്. അരമണിക്കൂറോളം യു.ഡി.എഫ് കൗൺസിലർമാർ ചെയർപേഴ്സണോടൊപ്പം മുറിയിൽ തുടരേണ്ട സാഹചര്യമുണ്ടായി. ഇതിനിടെ പ്രതിപക്ഷ കൗൺസിലർമാർ വാതിൽ ബലമായി തുറക്കാൻ ശ്രമിക്കുകയും ബഹളമുണ്ടാക്കുകയും ചെയ്തു. സുരക്ഷ കണക്കിലെടുത്ത് ഭയന്ന വനിതാ യു.ഡി.എഫ് കൗൺസിലർമാർ വാതിൽ അകത്തുനിന്ന് പൂട്ടുകയായിരുന്നു.
തുടർന്ന് അടുത്ത യോഗ നടപടികൾക്കായി ഉദ്യോഗസ്ഥർ ഏറെനേരം കാത്തുനിൽക്കുന്നതിനാൽ മുറിക്കു പുറത്തേക്ക് ഇറങ്ങേണ്ടിവന്നു. മുറിക്കുള്ളിലേക്കുള്ള മറ്റൊരു പ്രവേശനകവാടവും തടഞ്ഞിരുന്നതിനാൽ പ്രധാന വാതിലിലൂടെയാണ് പുറത്തേക്ക് കടന്നത്. എന്നാൽ പുറത്തേക്കിറങ്ങിയ ശേഷവും ചെയർപേഴ്സണെ കടന്നുപോകാൻ അനുവദിക്കാതെ പ്രതിപക്ഷ കൗൺസിലർമാർ തടഞ്ഞു. ഇതിനിടയിൽ ചെയർപേഴ്സന്റെ സാരി അഴിഞ്ഞുപോകുന്ന സാഹചര്യം പോലുമുണ്ടായി. നിരവധി തവണ സഹായം അഭ്യർത്ഥിച്ചിട്ടും സമരക്കാർ പിന്മാറാൻ തയ്യാറായില്ല. യാതൊരു വിധത്തിലും ചെയർപേഴ്സണോ ഒപ്പം ഉണ്ടായിരുന്ന കൗൺസിലർമാരോ പ്രകോപനപരമായ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല
ചെയർപേഴ്സണെ ലക്ഷ്യമിട്ട് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യക്തിഹത്യ നടത്തുന്ന രീതിയിലുള്ള സൈബർ ആക്രമണങ്ങളും ആസൂത്രിതമായി നടന്നുവരികയാണ്. ഇതിനെതിരെ കഴിഞ്ഞ ദിവസം രാത്രി തന്നെ സൈബർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ബോധപൂർവം വ്യക്തിഹത്യ നടത്തുന്ന പോസ്റ്റുകളും കമന്റുകളും പ്രചരിപ്പിച്ചവർക്കെതിരെ പോലീസ് പരിശോധന നടത്തിവരികയാണ്. ഒരു പ്രശ്നക്കാരിയായ വ്യക്തിയെന്ന രീതിയിൽ തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോ പ്രചരിപ്പിച്ചവർക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. വ്യക്തിഹത്യ നടത്തുന്ന സൈബർ പോസ്റ്റുകൾക്കെതിരെ മാനനഷ്ടക്കേസും ഫയൽ ചെയ്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ആക്രമണത്തിൽ പങ്കെടുത്ത കൗൺസിലർമാർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സത്യസന്ധവും സുതാര്യവുമായ ഭരണത്തിലൂടെയും ജനപിന്തുണയാർജിക്കുന്ന വികസന പ്രവർത്തനങ്ങളിലൂടെയും മുവാറ്റുപുഴ നഗരസഭ ശ്രദ്ധ നേടുമ്പോൾ അതിനെ രാഷ്ട്രീയമായി നേരിടാൻ കഴിയാത്തതിന്റെ അസഹിഷ്ണുതയാണ് ഇത്തരം നടപടികൾക്ക് പിന്നിൽ. രാഷ്ട്രീയ നിലപാടുകൾ സ്വീകരിക്കുന്നതിന്റെ പേരിൽ ഒരു വനിതാ ജനപ്രതിനിധിയെ മാനസികമായി തകർക്കാനും പൊതുപ്രവർത്തനത്തിൽ നിന്ന് പിന്തിരിപ്പിക്കാനുമുള്ള ശ്രമങ്ങൾ അപലപനീയമാണ്. വ്യക്തിപരമായ അധിക്ഷേപങ്ങളും അപമാനങ്ങളും കൊണ്ട് നഗരസഭയുടെ വികസന പ്രവർത്തനങ്ങളെ തടയാനാവില്ല
ത്രിവേണിയോണത്തിന്റെ പേരിൽ അഴിമതി ആരോപിക്കുന്നവർ തെളിവുകൾ ഹാജരാക്കട്ടെ
ത്രിവേണിയോണവുമായി ബന്ധപ്പെട്ട് അഴിമതി നടന്നുവെന്ന ആരോപണങ്ങൾ ഉന്നയിക്കുന്നവർ അതിന് വ്യക്തമായ തെളിവുകൾ ഹാജരാക്കട്ടെ. വരവുചെലവ് കണക്കുകൾ സംഘാടക സമിതിയിലും കൗൺസിലർമാരുടെ യോഗത്തിലും നഗരസഭാ കൗൺസിലിലും ഉൾപ്പെടെ വിവിധ വേദികളിൽ അവതരിപ്പിച്ചിട്ടുണ്ട്. കണക്കുകൾ അവതരിപ്പിച്ചിട്ടും വീണ്ടും വീണ്ടും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് രാഷ്ട്രീയ ഉത്തരവാദിത്തമില്ലായ്മയും പ്രഹസനവുമാണ്.
ആരോപണങ്ങൾ ഉന്നയിക്കുന്നവർ തെളിവുകളുമായി ബന്ധപ്പെട്ട അധികാരികൾക്ക് മുന്നിലെത്തുകയാണ് വേണ്ടത്. ജനപങ്കാളിത്തത്തോടെ കേരളത്തിന്റെ ശ്രദ്ധ നേടിയ ഒരു വലിയ നഗരോത്സവത്തെ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ അംഗീകരിക്കാനാവില്ല.
ത്രിവേണിയോണവുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യതകൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഇതെല്ലാം ബോധ്യമുള്ള പ്രതിപക്ഷ കൗൺസിലർമാർ പോലും വസ്തുതകൾ ജനങ്ങളോട് പറയുന്നതിന് പകരം ഇത്തരം രാഷ്ട്രീയ നാടകങ്ങൾക്ക് കൂട്ടുനിൽക്കുകയാണ്. യോഗത്തിൽ Km സലിം, അബ്ദുൽ മജീദ്, ജേയ്സ് മേരി ആൻ്റണി, അബ്ദുൾ സലാം റെജി ജോർജ് അസംബീഗം, രജിത പി ഷഹന മാഹിൻ എന്നിവർ പങ്കെടുത്തു

Comments
0 comment