menu
മുവാറ്റുപുഴയിലെ വ്യാപാരികൾക്കായി നവംബർ 2ന് സൗജന്യ ലേബർ രജിസ്ട്രേഷൻ ഹെൽപ്പ് ഡെസ്ക്കൊരുക്കി
മുവാറ്റുപുഴയിലെ വ്യാപാരികൾക്കായി നവംബർ 2ന് സൗജന്യ ലേബർ രജിസ്ട്രേഷൻ ഹെൽപ്പ് ഡെസ്ക്കൊരുക്കി
മുവാറ്റുപുഴ:വ്യാപാരികൾക്ക് ലേബർ രജിസ്ട്രേഷൻ പുതുക്കുന്നതിനും പുതിയ രജിസ്ട്രേഷൻ എടുക്കുന്നതിനും സൗജന്യ സഹായം ലഭ്യമാക്കുന്നതിനായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുവാറ്റുപുഴ യൂണിറ്റിന്റെ നേതൃത്വത്തിൽ ഹെൽപ്പ് ഡെസ്ക് സംഘടിപ്പിക്കുന്നു.

2026 നവംബർ 2 തിങ്കളാഴ്ച മുവാറ്റുപുഴ പി.ഒ. ജംഗ്ഷനിലെ ജേക്കബ് മെഡിക്കൽസിന് സമീപമുള്ള ജേക്കബ് ടവറിലാണ് രാവിലെ 10 മുതൽ വൈകുന്നേരം 5 മണി വരെ ഹെൽപ്പ് ഡെസ്ക് പ്രവർത്തിക്കുക.

ലേബർ രജിസ്ട്രേഷൻ പുതുക്കുന്നതിനും, പുതിയ രജിസ്ട്രേഷൻ എടുക്കുന്നതിനും ആവശ്യമായ മാർഗനിർദേശങ്ങളും സഹായവും ഇവിടെ ലഭ്യമാകും. ആവശ്യമായ രേഖകളുമായി വ്യാപാരികൾക്ക് നേരിട്ടെത്തി ഈ സൗകര്യം പൂർണമായും സൗജന്യമായി പ്രയോജനപ്പെടുത്താം.

വ്യാപാരികൾ നേരിടുന്ന ഔദ്യോഗിക നടപടിക്രമങ്ങളിലെ ബുദ്ധിമുട്ടുകൾ കുറയ്ക്കുകയും രജിസ്ട്രേഷൻ നടപടികൾ കൂടുതൽ ലളിതമാക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് ഈ സേവനം ഒരുക്കിയിരിക്കുന്നതെന്ന് യൂണിറ്റ് പ്രസിഡന്റ് നൗഷാദ് പ്ലാമൂട്ടിലും ജനറൽ സെക്രട്ടറി ജേക്കബ് തോമസും അറിയിച്ചു.

മുവാറ്റുപുഴയിലെ പരമാവധി വ്യാപാരികൾ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.

What's your reaction?

Comments

https://24malayalam.in/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations