menu
മുവാറ്റുപുഴയിൽ വൻ ചിട്ടുകളി സംഘം അറസ്റ്റിൽ
മുവാറ്റുപുഴയിൽ  വൻ ചിട്ടുകളി     സംഘം അറസ്റ്റിൽ
35
views
മൂവാറ്റുപുഴ ആരക്കുഴ മൂഴിക്ക് സമീപം പ്രവർത്തിക്കുന്ന ഷെഫാലി ആർട്‌സ് ആൻ്റ് സ്പോർട്സ് ക്ലബിൽ വെച്ച് പണം വെച്ച് ചീട്ട് കളി നടത്തിവന്ന സംഘത്തെയാണ് പോലീസ് അറസ്റ്റ് ചെയ്തത്

  ആരക്കുഴ ഭാഗത്ത് പീച്ചിയിൽ വീട്ടിൽ  തങ്കപ്പൻ (64) രണ്ടാർ കര ഭാഗത്ത് കല്ലറക്ക കുടി വീട്ടിൽ  എൽദോസ്  (45) രണ്ടാർ കര ഭാഗത്ത് കൊച്ചു വീട്ടിൽ  ഷാജഹാൻ (44) ആരക്കുഴ ഭാഗത്ത് കപ്യാരുമലയിൽ വീട്ടിൽ  ജോർജ് സെബാസ്റ്റ്യൻ (58 ) മഞ്ഞള്ളൂർ വടകോട് ഭാഗത്ത് കൈപ്പത്തടത്തിൽ വീട്ടിൽ  അനിൽ  (59) ഏന്നാനെല്ലൂർ ഭാഗത്ത് കക്കുഴിയിൽ വീട്ടിൽ ഫ്രാൻസിസ് ജോൺ (60) എന്നിവരെ മൂവാറ്റുപുഴ പോലീസ് സർക്കിൾ ഇൻസ്പെക്ടർ എം എസ് ഫൈസലിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. 31 ന് രാത്രിയാണ് റെയ്ഡ് നടത്തി ഇവരെ അറസ്റ്റ് ചെയ്തത്. കളിക്കളത്തിൽ നിന്ന് ചീട്ടുകളും 

100520/- രൂപയും കണ്ടെടുത്തു. മൂവാറ്റുപുഴ ഡി വൈ എസ് പി കെ ആർ മനോജിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ് നടത്തിയത്. അന്വേഷണ സംഘത്തിൽ മൂവാറ്റുപുഴ എസ് എച്ച് ഒ സുബിൻ ബിജു എസ് ഐ ആർ ബി റോഷ്‌നി , എ എസ് ഐ മാരായ കെ. എം അനീഷ് , കെ. എ അനസ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സന്ദീപ് ബാബു, കെ. പി നിസാർ, ഇർഫാൻ ഹബീബ് , ബോബി അബ്രഹാം, ശ്രീജു രാജൻ ,സിജാസ് എന്നിവരുമുണ്ടായിരുന്നു.

What's your reaction?

Comments

https://24malayalam.in/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations