menu
ചങ്ങനാശ്ശേരിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ
ചങ്ങനാശ്ശേരിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ
2
views
കോട്ടയം: ചങ്ങനാശ്ശേരിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ ചങ്ങനാശ്ശേരി എസ്.ബി. കോളേജിന് സമീപമുള്ള കരിങ്കട വീട്ടിൽ സാജു ആന്റണി (64), ഭാര്യ അനു സാജു (59), ഇവരുടെ മകൻ സവിൻ സാജു (34) എന്നിവരെയാണ് ഒക്ടോബർ 31-ന് (ശനിയാഴ്ച) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.​

സാജുവും അനുവും കിടപ്പുമുറിയിലും, മകൻ സവിൻ വർക്ക് ഏരിയയിലുമാണ് മരിച്ച നിലയിൽ കാണപ്പെട്ടത്.​ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതിനെ തുടർന്ന് ബന്ധുക്കളും അയൽവാസികളും അന്വേഷിച്ചെത്തിയപ്പോഴാണ് വിവരം അറിയുന്നത്.​മുറിയിൽ നിന്ന് ഒരു ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. കടബാധ്യതകൾ തീർക്കുന്നതിനായി ബന്ധുവിനെ ചുമതലപ്പെടുത്തുന്ന കാര്യങ്ങൾ കുറിപ്പിൽ പരാമർശിച്ചിട്ടുണ്ടെന്നാണ് വിവരം​പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് വിശദമായ അന്വേഷണം നടത്തിവരികയാണ്. 

What's your reaction?

Comments

https://24malayalam.in/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations