ആലുവ:എസ്.പിയായി പ്രമോഷൻ ലഭിച്ച് സ്ഥലം മാറിപ്പോകുന്ന റൂറൽ ജില്ലാ അഡീഷണൽ എസ്.പി ടി.ബി വിജയന് യാത്ര അയപ്പു നൽകി.. റൂറൽ ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങ് ജില്ലാ പോലീസ് മേധാവി കെ എസ് സുദർശൻ ഉദ്ഘാടനം ചെയ്ത് ഉപഹാര സമർപ്പണം നടത്തി.
ഡി വെ എസ് പി എൻ ബാബുക്കുട്ടൻ അധ്യക്ഷത വഹിച്ചു.'ഡി വൈ എസ് പി മാരായ ബൈജു പൗലോസ് , വൈ. നിസാമുദ്ദീൻ സി.ബിനുകുമാർ, കെ.എ.അബ്ദുൾ സലാം, റിക്രിയേഷൻ ക്ലബ്ബ് സെക്രട്ടറി ഷൈജു പാലാട്ടി തുടങ്ങിയവർ പ്രസംഗിച്ചു. അഡീഷണൽ എസ്.പി ടി.ബി വിജയൻ മറുപടി പ്രസംഗം നടത്തി. തിരുവനന്തപുരത്ത് ഇൻഫർമേഷൻ കമ്മ്യൂണിക്കേഷൻ ആൻഡ് ടെക്നോളജി എസ് പി ആയിട്ടാണ് പ്രമോഷൻ ലഭിച്ചു പോകുന്നത്.

Comments
0 comment