menu
അക്ഷരലോകത്തേക്ക് കുരുന്നുകൾക്ക് സ്വാഗതം; മൂന്ന് അംഗൻവാടികളിൽ പ്രവേശനോത്സവം
അക്ഷരലോകത്തേക്ക് കുരുന്നുകൾക്ക് സ്വാഗതം; മൂന്ന് അംഗൻവാടികളിൽ പ്രവേശനോത്സവം
8
views
മുവാറ്റുപുഴ: അക്ഷരലോകത്തേക്ക്കുരുന്നുകൾക്ക് സ്വാഗതം; മൂന്ന് അംഗൻവാടികളിൽ പ്രവേശനോത്സവം പുതുതായി പ്രവേശനം നേടിയ കുരുന്നുകൾക്ക് 35 ഓളം സ്കൂൾ ബാഗുകൾ സൗജന്യമായി വിതരണം ചെയ്ത് പി.എസ്. അജീഷ്

 അറിവിന്റെയും അക്ഷരങ്ങളുടെയും വർണാഭമായ ലോകത്തേക്ക് കുരുന്നുകളെ വരവേറ്റ് പടിഞ്ഞാറെ പുന്നമറ്റത്തും, കടുംപിടിയിലും അംഗൻവാടി പ്രവേശനോത്സവം സംഘടിപ്പിച്ചു. അയവന ഗ്രാമപഞ്ചായത്തിലെ ഒന്നും , പതിനാറും, വാർഡിൽ ഉൾപ്പെടുന്ന കടും പിടി, പുന്നമറ്റം ,കക്ക ടാശ്ശേരി തുടങ്ങിയ പ്രദേശങ്ങളിലെ മൂന്ന് അംഗൻവാടികളിലാണ് പ്രവേശനോത്സവം നടന്നത്. ആയവന ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി സുറുമി അജീഷ് പ്രവേശനോത്സവങ്ങൾ ഉദ്ഘാടനം ചെയ്തു.

വീടിന്റെ സുരക്ഷിതമായ അന്തരീക്ഷത്തിൽനിന്ന് ആദ്യമായി വിദ്യാലയത്തിന്റെ പുതിയ ലോകത്തേക്ക് ചുവടുവയ്ക്കുന്ന കുരുന്നുകൾക്ക് സ്നേഹവും പ്രോത്സാഹനവും പകർന്നുനൽകുന്നതായിരുന്നു ചടങ്ങുകൾ.

പരിപാടിയുടെ ഭാഗമായി ആയവന ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറിയുമായ ജനാബ് പി.എസ്. അജീഷ് പുതുതായി അംഗൻവാടികളിൽ പ്രവേശനം നേടിയ കുട്ടികൾക്കായി 35 ഓളം സ്കൂൾ ബാഗുകൾ സൗജന്യമായി വിതരണം ചെയ്തു. സാമ്പത്തിക സാഹചര്യങ്ങൾ ഏതായാലും ഓരോ കുട്ടിക്കും പഠനത്തിന്റെ ആദ്യചുവടുകൾ സന്തോഷത്തോടെയും ആത്മവിശ്വാസത്തോടെയും ആരംഭിക്കാൻ കഴിയണമെന്ന സന്ദേശമാണ് ഈ പ്രവർത്തനത്തിലൂടെ അദ്ദേഹം മുന്നോട്ടുവെച്ചത്.

“അക്ഷരങ്ങളുടെയും അറിവിന്റെയും അനന്തമായ ലോകത്തേക്ക് കടന്നുവരുന്ന ഓരോ കുരുന്നിനെയും കൈപിടിച്ചുയർത്തി, അറിവും നന്മയും നിറഞ്ഞ തലമുറയായി വളരാൻ ഈ പ്രവേശനോത്സവം വഴിയൊരുക്കട്ടെ” എന്ന് പി.എസ്. അജീഷ് ആശംസിച്ചു.

കുരുന്നുകളുടെ മുഖത്ത് പുഞ്ചിരി വിരിയിച്ചും രക്ഷിതാക്കൾക്ക് പ്രതീക്ഷ പകർന്നും നടന്ന പ്രവേശനോത്സവം നാടിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തിൽ ശ്രദ്ധേയമായൊരു തുടക്കമായി.

What's your reaction?

Comments

https://24malayalam.in/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations