പ്രതിപക്ഷ വാർഡുകളോടുള്ള നഗരസഭാ ഭരണസമിതിയുടെ രാഷ്ട്രീയ വിവേചനത്തിനുംഅഴിമതിക്കുമെതിരെ പ്രതിഷേധവുമായി എൽ.ഡി.എഫ് മൂവാറ്റുപുഴ നഗരസഭാ ഓഫീസ് വളഞ്ഞു. നഗരസഭാ ഓഫീസ് നവീകരണത്തിനായി ആകെ 86 ലക്ഷം രൂപ നീക്കിവയ്ക്കുകയും, ഇതിൽ 15 ലക്ഷം രൂപ ചെയർപേഴ്സന്റെ ക്യാബിൻ മോടിപിടിപ്പിക്കാൻ മാത്രമായി വകയിരുത്തുകയും ചെയ്ത ഭരണസമിതിയുടെ നടപടിയെ ശക്തമായഭാഷയിലാണ്എൽ.ഡി.എഫ് വിമർശിച്ചത്. സാധാരണക്കാരുടെ അടിസ്ഥാന ആവശ്യങ്ങൾക്കായി പ്രതിപക്ഷ വാർഡുകളിലേക്ക് ഫണ്ട് അനുവദിക്കാതെസ്വന്തംസുഖസൗകര്യങ്ങൾക്കായിജനങ്ങളുടെനികുതിപ്പണം ധൂർത്തടിക്കുകയാണെന്ന്എൽ.ഡി.എഫ് അംഗങ്ങൾ ആരോപിച്ചു.
കേന്ദ്ര ഫിനാൻസ് കമ്മീഷൻ ഫണ്ട് മുഴുവൻ വാർഡുകളിലേക്കും ഒരുപോലെ വീതിച്ചു നൽകുക, ചെയർപേഴ്സന്റെ നേതൃത്വത്തിൽ നഗരസഭയിൽ യു.ഡി.എഫ് നടത്തുന്ന അതിക്രമങ്ങൾ അവസാനിപ്പിക്കുക, പ്രതിപക്ഷകൗൺസിലർമാർക്കെതിരെയുള്ളകള്ളക്കേസുകൾപിൻവലിക്കുക, ഓണാഘോഷ ഫണ്ട് വെട്ടിപ്പ് സമഗ്രമായി അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. കൺസ്യൂമർഫെഡ് ചെയർമാൻ പി.എം. ഇസ്മായിൽ സമരം ഉദ്ഘാടനം ചെയ്തു.
സിപിഐ മണ്ഡലം എക്സി.അംഗം ഇബ്രാഹിം കരീം യോഗത്തിൽ അധ്യക്ഷനായി. സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ. എൻ. അരുൺ, സി.പി.ഐ.എം മൂവാറ്റുപുഴ ഏരിയാ സെക്രട്ടറി അഡ്വ.അനീഷ് എം.മാത്യു, ഏരിയാകമ്മിറ്റി അംഗങ്ങളായ സജി ജോർജ്, യു.ആർ. ബാബു, എന്നിവർ സംസാരിച്ചു

Comments
0 comment