menu
കൊലപാതകകേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു.
കൊലപാതകകേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു.
5
views
ആലുവ:കൊലപാതകകേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു.പാറക്കടവ് കുറുമശ്ശേരി വേങ്ങൂപ്പറമ്പിൽ വീട്ടിൽ നിധിൻ (തിമ്മയ്യൻ 32)നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്.

. റൂറൽ  ജില്ലാ പോലീസ് മേധാവി കെ. എസ് സുദർശൻ്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ പ്രിയങ്ക ജി. ആണ് ഉത്തരവിട്ടത്.  ചെങ്ങമനാട്, അങ്കമാലി, പാലക്കാട് ആലത്തൂർ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കൊലപാതകം,  കൂട്ടായ്മ കവർച്ച തുടങ്ങി നിരവധി കേസുകളിൽ ഉൾപ്പെട്ട യാളാണ്.  2024 ൽ കുറുമശ്ശേരിയിൽ  വിനു വിക്രമൻ വധക്കേസിലെ 1-ാം പ്രതിയായ ഇയാൾ ഈ കേസിൽ ഹൈക്കോടതിയുടെ ജാമ്യ വ്യവസ്ഥ ലംഘിച്ച് കഴിഞ്ഞ ജൂലൈയിൽ ജില്ലയിൽ പ്രവേശിച്ച് ഹൈവേ കേന്ദ്രീകരിച്ച് കവർച്ച നടത്തുവാൻ ശ്രമിക്കു ന്നതിനിടെ അങ്കമാലി പോലീസ് പിടികൂടി.  സംഭവത്തിൽ ഇയാൾ ഉൾപ്പടെ 9 പേരെ അറസ്റ്റ് ചെയ്തിരുന്നു.  ജൂലൈയിൽതന്നെ കോയമ്പത്തൂരിൽ സ്വർണ്ണാഭരണങ്ങൾ വിൽപ്പന നടത്തി തൃശ്ശൂരിലേക്ക് തിരിച്ച് വരുകയായിരുന്ന കാർ യാത്രക്കാരനെ ഇയാളും സംഘവും  പിൻതുടർന്ന് പാലക്കാട്  ആലത്തൂർ ഇരട്ടക്കുളം സിഗ്നലിൽ വച്ച് കാർ കവർച്ച ചെയ്തതിന് ആലത്തൂർ പോലീസും ഇയാളെ ആലുവ സബ് ജയിലിൽവച്ച് അറസ്റ്റ് ചെയ്തിരുന്നു. തുടർന്നാണ് ഇയാൾക്കെതിരെ കാപ്പ നടപടി സ്വീകരിച്ചത്. ആലുവ ഡി.വൈ.എസ്.പി ബൈജു പൗലോസിൻ്റെ  നേതൃത്വത്തിൽ ചെങ്ങമനാട് സ്റ്റേഷൻ ഹൗസ് ഓഫീസർ പി.എം റഷീദ്, സബ്ബ് ഇൻസ്പെക്ടർമാരായ അഖിൽ സെബാസ്റ്റ്യൻ, പി.എ തോമസ്, കെ.ജി. ഇന്ദു, സിവിൽ പോലീസ് ഓഫീസർ കൃഷ്ണലാൽ  എന്നിവരാണ് അറസ്റ്റ് ചെയ്തത്.

What's your reaction?

Comments

https://24malayalam.in/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations