തിരുവനന്തപുരം: വർക്കലയിൽ വറ്റ മത്സ്യം കഴിച്ചതിനെത്തുടർന്ന് നിരവധി പേർ ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിൽ വര്‍ക്കല തീരദേശ മേഖലകളിൽ കഴിഞ്ഞ ദിവസങ്ങളിൽ വറ്റ മത്സ്യത്തിന്റെ വലിയ ചാകര ലഭിച്ചിരുന്നു. ഈ മത്സ്യം വാങ്ങി പാകം ചെയ്തു കഴിച്ചവർക്കാണ് വയറിളക്കം, ഛർദി, ദേഹത്ത് ചൊറിച്ചിൽ, തലവേദന തുടങ്ങിയ ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങൾ അനുഭവപ്പെട്ടത്.
- വർക്കല താലൂക്ക് ആശുപത്രി ഉൾപ്പെടെ വിവിധ ആശുപത്രികളിൽ 20-ലധികം ആളുകൾ ചികിത്സ തേടുകയുണ്ടായി. ചികിത്സയിലുള്ള രണ്ടുപേരുടെ നില ഗുരുതരമാണ്
- ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് ആരോഗ്യവകുപ്പും ജില്ലാ മെഡിക്കൽ ഓഫീസറും (DMO) അടിയന്തര ഇടപെടൽ നടത്തി. വെട്ടൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വറ്റ മത്സ്യത്തിന്റെ വിൽപ്പന താത്കാലികമായി നിർത്തിവെപ്പിച്ചു
- വറ്റ മത്സ്യം വാങ്ങുന്നതും ഉപയോഗിക്കുന്നതും ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Comments
0 comment