മുവാറ്റുപുഴ :ജനങ്ങളുടെ ജീവൻ അപകടത്തിലാക്കുന്ന കുട്ടി ഡ്രെവർമാരുടെ യാത്ര തടയണം
മൂവാറ്റുപുഴ താലൂക്കിലെ വിവിധ പ്ലസ് വൺ, പ്ലസ് ടു വിദ്യാലയങ്ങളിലെ 15–17 വയസ്സുള്ള കുട്ടികൾ ലൈസൻസില്ലാതെ ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്നത്. മൂന്നും നാലും പേർ ഒരേ വാഹനത്തിൽ കയറുന്നതും, പോലീസിന്റെ പരിശോധന ഒഴിവാക്കാൻ ഇടവഴികളിലൂടെ സഞ്ചരിക്കുന്നതും ആശങ്കാജനകമാണ്. മാതാപിതാക്കളുടെ അറിവോടെയാണ് ഇത്തരം യാത്രകൾ നടക്കുന്നതെന്നതും ഗൗരവത്തോടെ കാണണം.
കുട്ടികളുടെ സുരക്ഷയിൽ മാതാപിതാക്കൾക്കും ഉത്തരവാദിത്വമുണ്ട്. അപകടം സംഭവിച്ചശേഷം ദുഃഖിക്കുന്നതിനുപകരം ഇത്തരം പ്രവണതകൾ തുടക്കത്തിലേ തടയണം.
പോലീസും മോട്ടോർ വാഹന വകുപ്പും സ്കൂൾ പരിസരങ്ങളിലും ഇടവഴികളിലും പരിശോധന ശക്തമാക്കി നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കണം.നിയമം പാലിക്കപ്പെടണം; ജനങ്ങളുടേയും കുട്ടികളുടെ ജീവൻ സംരക്ഷിക്കപ്പെടണം.

Comments
0 comment